ന്യൂഡൽ ഹി: ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിൽ മദ്ധ്യപ്രദേശിൽ ബി.ജെ.പി സർക്കാർ വീണ്ടും അധികാരത്തിലേക്ക്.പാർട്ടി നിയമസഭാകക്ഷി നേതാവായി ചൗഹാനെ തിരഞ്ഞെടുത്തു. 2003 മുതൽ 2018 വരെ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ചൗഹാൻ ഇത് നാലാം തവണയാണ് മുഖ്യമന്ത്രിസ്ഥാനത്ത് എത്തുന്നത്.
ജ്യോതിരാദിത്യ സിന്ധ്യ അനുഭാവികളായ 22 കോൺഗ്രസ്എം .എൽ.എമാർ രാജിവച്ചതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട കമൽനാഥ് സർക്കാർ മാർച്ച് 20നാണ് രാജിവച്ചത്. കമൽനാഥ് സർക്കാരിനെ താഴെയിറക്കാൻ ശിവരാജ്‌സിംഗ് ചൗഹാന്റെ നേതൃത്വത്തിലാണ് തന്ത്രങ്ങളൊരുക്കിയതെങ്കിലും മുഖ്യമന്ത്രിസ്ഥാനത്തേക്ക് കേന്ദ്രമന്ത്രി നരേന്ദ്രസിംഗ് തോമറിന്റെ പേരും ഉയർന്നിരുന്നു. മാർച്ച് 26ന് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ അതിന് മുമ്പ് തന സർക്കാർ രൂപീകരിക്കാൻ ബി.ജെ.പി തീരുമാനിക്കുകയായിരുന്നു. കൊറോണ ബാധയുടെ സാഹചര്യത്തിൽ ഭരണപ്രതിസന്ധി സംസ്ഥാനത്തെ ബാധിച്ചതായും വിമർശനമുയർന്നിരുന്നു.
2018 ഡിസംബറിലാണ് 15 വർഷത്തെ ബി.ജെ.പി ഭരണം അവസാനിപ്പിച്ച് കമൽനാഥിന്റെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ അധികാരമേറ്റത്.