
ന്യൂഡൽഹി: പ്രവാസികൾക്ക് ആനുകൂല്യങ്ങൾ ലഭിക്കാനായി ഇന്ത്യയിൽ കഴിയാനുള്ള പരമാവധി ദിവസം 182 ആയി കേന്ദ്രസർക്കാർ പുന:സ്ഥാപിച്ചു. സമയപരിധി 120 ദിവസമായി കുറയ്‌ക്കാനുള്ള കേന്ദ്ര ബഡ്‌ജറ്റ് നിർദ്ദേശം വിവാദമായതിനെ തുടർന്ന് പാർലമെന്റ് ഇന്നലെ പാസാക്കിയ ധനബില്ലിലാണ് മാറ്റം ഉൾപ്പെടുത്തിയത്. പ്രവാസികൾ ഇന്ത്യയിലെ വിഭവങ്ങളിൽ നിന്ന് സമ്പാദിക്കുന്ന 15ലക്ഷം രൂപയിൽ കൂടുതലുള്ള വരുമാനത്തിന് ആദായ നികുതി നൽകണമെന്നും ബില്ലിൽ നിർദ്ദേശമുണ്ട്. ഇന്ത്യയ്‌ക്ക് പുറത്തെ വരുമാനത്തിന് ഇത് ബാധകമല്ല.82 ദിവസമെന്ന ആനുകൂല്യം കുറയ്‌ക്കുന്നത് ഇന്ത്യയിലെ പ്രവാസി നിക്ഷേപത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു.