ന്യൂഡൽഹി:പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കിയതിനു പിന്നാലെ ട്രെയിൻ വഴിയുള്ള ചരക്കുനീക്കം ഇന്ത്യൻ റെയിൽവേ വേഗത്തിലാക്കി . ലോക്ക് ഡൗണിന്റെയും കൊറോണ വ്യാപനത്തിന്റെയും പശ്ചാത്തലത്തിൽ ധാന്യങ്ങൾ, ഉപ്പ്, ഭക്ഷ്യ എണ്ണ, പഞ്ചസാര, പാൽ, പഴം, പച്ചക്കറികൾ, ഉള്ളി, പെട്രോളിയം ഉൽപന്നങ്ങൾ തുടങ്ങിയവ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ എത്തിക്കുന്നതിനാണ് ഇപ്പോൾ മുൻഗണന നൽകുന്നത്. ട്രെയിൻ സർവീസ് നിർത്തിവച്ചിരിക്കുകയാണെങ്കിലും ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് 31 വരെയുള്ള മുഴുവൻ വേതനവും ലഭ്യമാക്കുമെന്ന് റെയിൽവേ അറിയിച്ചു.