sanitizer

ന്യൂഡൽഹി: എല്ലാതരം സാനിറ്റൈസറുകളുടെയും വെന്റിലേറ്ററുകളുടെയും കയറ്റുമതി കേന്ദ്രസർക്കാർ നിരോധിച്ചു. കൊറോണ ബാധയുടെ പശ്ചാത്തലത്തിലാണ് ഡയറക്ടറേറ്റ് ജനറൽ ഒഫ് ഫോറിൻ ട്രേഡ് വിജ്ഞാപനമിറക്കിയത്. ചില പ്രത്യേകതരം വെന്റിലേറുകളും സർജിക്കൽ ആൻഡ് ഡിസ്‌പോസബിൾ മാസ്‌കുകളും ഇവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന തുണിത്തരങ്ങളുടെയും കയറ്റുമതി കഴിഞ്ഞയാഴ്ച നിരോധിച്ചിരുന്നു. എന്നാൽ രാജ്യവ്യാപകമായി കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിൽ ഹാൻഡ് സാനിറ്റൈസറുകൾക്ക് ക്ഷാമം ഉണ്ടാകുന്നുവെന്ന റിപ്പോർട്ടുകളുണ്ടായതിനെ തുടർന്നാണ് അടിയന്തര ഉത്തരവിറക്കിയത്.