coronavirus

ന്യൂഡൽഹി രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 619 ആയി. തമിഴ്‌നാട്ടിലും മദ്ധ്യപ്രദേശിലും ഇന്നലെ ഒരാൾ വീതം മരിച്ചതോടെ ആകെ മരണം 10 ആയി. തമിഴ്‌നാട്ടിലെയും മദ്ധ്യപ്രദേശിലെയും ആദ്യമരണമാണിത്. തമിഴ്‌നാട്ടിൽ മരിച്ച 54കാരന് കടുത്ത പ്രമേഹമുണ്ടായിരുന്നതായി ആരോഗ്യമന്ത്രി സി.വിജയബാസ്‌കർ പറഞ്ഞു. മദ്ധ്യപ്രദേശിൽ ഒരു സ്ത്രീയാണ് മരിച്ചത്.

അതേസമയം ഡൽഹിയിൽ ചൊവ്വാഴ്ച മരിച്ചയാൾക്ക് കൊറോണയില്ലെന്ന് വ്യക്തമായി .ഇതുവരെ 43 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
രാജ്യത്ത് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ റെയിൽവെ എല്ലാ പാസഞ്ചർ, സബർബൻ ട്രെയിൻ സർവീസുകളും ഏപ്രിൽ 14വരെ റദ്ദാക്കി.നേരത്തേ ഇത് മാർച്ച് 31 വരെയായിരുന്നു.

മദ്ധ്യപ്രദേശിൽ മുൻമുഖ്യമന്ത്രി കമൽനാഥിന്റെ രാജി പ്രഖ്യാപന വാർത്താസമ്മേളനത്തിൽ പങ്കെടുത്ത മുതിർന്ന മാദ്ധ്യമപ്രവർത്തകന് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ലണ്ടനിൽ നിന്നെത്തിയ ഇദ്ദേഹത്തിന്റെ 26കാരിയായ മകൾക്ക് നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു. കമൽനാഥിന്റെ വാർത്താസമ്മേളനത്തിൽ പങ്കെടുത്തവർ ഉൾപ്പെടെ ഭോപ്പാലിലെ നിരവധി മാദ്ധ്യമപ്രവർത്തകർ സ്വയം ഐസൊലേഷനിൽ പ്രവേശിച്ചു.

യു.പിയിൽ ഒരാൾക്കുകൂടി രോഗം സ്ഥിരീകരിച്ചു.
-കൊറോണയ്ക്കായി ആരോഗ്യസംവിധാനങ്ങൾ ഒരുക്കാൻ എം.പിമാർ പ്രാദേശിക വികസന ഫണ്ട് ഉപയോഗിക്കാൻ അനുമതി
-തമിഴ്‌നാട്ടിലും പുതുച്ചേരിയിലും 9വരെയുള്ള വിദ്യാർത്ഥികൾക്ക് അടുത്തക്ലാസിലേക്ക് സ്ഥാനക്കയറ്റം.
-പശ്ചിമബംഗാളിൽ കൂടുതൽ കൊറോണ പരിശോധനാ കേന്ദ്രങ്ങൾ അനുവദിക്കണമെന്ന് മുഖ്യമന്ത്രി മമത.
-ഒരുകോടി രൂപയുടെ മാസ്‌കുകളുടെ ശേഖരം മുംബയ് പൊലീസ് പിടികൂടി.
-ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കരുതെന്ന് വ്യവസായികളോട് പ്രധാനമന്ത്രി മോദി
-മുംബയിൽ കൂടുതൽ കൊറോണ കേസുകൾ. മഹാരാഷ്‌ട്രയിൽ ആകെ രോഗികൾ116
-മിസോറാമിൽ ആംസ്റ്റർഡാമിൽ നിന്ന് വന്ന 50കാരനായ പാസ്റ്റർക്ക് കൊറോണ. ഇതോടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കൊറോണ കേസുകൾ രണ്ടായി.
-രാജസ്ഥാനിൽ നാലു പുതിയ കേസുകൾ.
-ക്വാറന്റെൻ മാനദണ്ഡങ്ങൾ ലംഘിച്ചതിന് തെലുങ്കാനയിൽ ഒരു ഡി.എസ്.പിക്കും കൊറോണ പൊസിറ്റീവായ മകനും എതിരെ കേസെടുത്തു.
-മുംബയിൽ മാർച്ച് 31 പത്രവിതരണം ഉണ്ടായിരിക്കില്ലെന്ന് ന്യൂസ്‌പേപ്പർ വെൻഡേഴ്‌സ് അസോസിയേഷൻ അറിയിച്ചു.

-ഡൽഹിയിൽ 24 മണിക്കൂറിനുള്ളിൽ അഞ്ചു പോസിറ്റീവ് കേസുകൾ.
-കൊറോണ വിവരങ്ങൾ അറിയാൻ വാട്‌സാപ്പ് നമ്പർ കേന്ദ്രം പുറത്തിറക്കി. 9013151515.
-ഒറീസയിൽ ആരോഗ്യമേഖലയിലെ ജീവനക്കാർക്ക് നാലുമാസത്തെ ശമ്പളം മുൻകൂർ നൽകാൻ മുഖ്യമന്ത്രി നവീൻ പട്‌നായിക് ഉത്തരവിട്ടു
-റേഷൻകാർഡുള്ള കുടുംബത്തിന് 1000 രൂപ നൽകാൻ ബിഹാർ സർക്കാർ തീരുമാനിച്ചു

കൊറോണ രോഗികൾ

മഹാരാഷ്ട്ര-128
കേരളം-112
കർണാടക-41
ഗുജറാത്ത്-38
ഉത്തർപ്രദേശ്-37
രാജസ്ഥാൻ-36
തെലുങ്കാന-35
ഡൽഹി-35
പഞ്ചാബ്-29
ഹരിയാന-28
തമിഴ്‌നാട്-18
മദ്ധ്യപ്രദേശ്-14
ലഡാക്ക്-13
ആന്ധ്രപ്രദേശ്-9
പശ്ചിമബംഗാൾ-9
ചണ്ഢീഗഡ്-7
ജമ്മുആൻഡ് കാശ്മീർ-7
ബീഹാർ-4
ഉത്തരാഖണ്ഡ്-4
ഹിമാചൽപ്രദേശ്-3
ഒഡിഷ-2
പുതുച്ചേരി-1
മണിപ്പുർ-1
ചത്തീസ്ഗഡ്-1
മിസോറാം-1