ramayan

ന്യൂഡൽഹി: രാജ്യം അടച്ചു പൂട്ടിയതോടെ വീട്ടിൽ തന്നെ കഴിയുന്നവർക്കായി രാമായണം, മഹാഭാരതം പരമ്പരകൾ ദൂരദർശൻ ഇന്ന് മുതൽ പുനഃസംപ്രേക്ഷണം ചെയ്യും. രാമായണം ഇന്നു മുതൽ രാവിലെ ഒമ്പതിനും രാത്രി ഒമ്പതിനുമാണ് സംപ്രേക്ഷണം ചെയ്യുക. മഹാഭാരതം ഇന്ന് മുതൽ ഉച്ചയ്ക്ക് 12നും രാത്രി ഏഴിനുമാണ് കാണാനാവുക.

രാമാനാന്ദ സാഗർ സംവിധാനം ചെയ്ത രാമായണം ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേർ കാണുകയും സാമ്പത്തിക നേട്ടമുണ്ടാക്കുകയും ചെയ്ത പരമ്പരയാണ്. 1987 ജനുവരി 25 മുതൽ 1988 ജൂലായ് 31 വരെയാണ് സംപ്രേക്ഷണം ചെയ്തത്. രവി ചോപ്ര സംവിധാനം ചെയ്ത മഹാഭാരതം സീരിയൽ 1988 ഒക്ടോബർ 2 മുതൽ 1990 ജൂൺ 24 വരെയാണ് ഡി.ഡി നാഷണലിൽ സംപ്രേക്ഷണം ചെയ്തത്.