-kamal-hasan

 വിവാദമായതോടെ നീക്കം ചെയ്‌തു

ന്യൂഡൽഹി: മുംബയിൽ താമസിക്കുന്ന മകൾ ശ്രുതി വിദേശ സന്ദർശനം കഴി‍‍ഞ്ഞെത്തിയതിന്റെ പേരിൽ നടൻ കമലഹാസനോടു ഹൗസ് ക്വാറന്റൈനിൽ പോകാൻ നിർദേശിച്ച ചെന്നൈ കോർപറേഷൻ അദ്ദേഹത്തിന്റെ ചെന്നൈ ആൾവാർപേട്ടിലെ വീട്ടിൽ 'ക്വാറന്റൈൻ സ്റ്റിക്കർ'പതിച്ചു. നടപടി വിവാദമായതോടെ പിന്നീട് സ്റ്റിക്കർ നീക്കം ചെയ്തു.

ശ്രുതി ഹാസൻ ലണ്ടനിൽ നിന്നു പത്തു ദിവസം മുമ്പാണ് മടങ്ങി വന്നത്. ഇവരോട് വിമാനത്താവളത്തിൽ വച്ച് ക്വാറന്റൈനിൽ പോകാൻ ആവശ്യപ്പെടുകയും ചെയ്തു. പാസ്‌പോർട്ടിൽ നിന്ന് ലഭിച്ച വിലാസത്തിന്റെ അടിസ്ഥാനത്തിൽ ശ്രുതി ചെന്നൈയിലാണെന്ന് ധരിച്ചാണ് ആരോഗ്യവിഭാഗം സ്റ്റിക്കർ പതിപ്പിച്ചത്. എന്നാൽ ശ്രുതി മുംബയിലാണ് താമസമെന്ന് കാണിച്ച് മക്കൾ നീതി മയ്യം നേതാക്കൾ രംഗത്ത് എത്തിയതോടെ കോർപറേഷന് അബദ്ധം ബോദ്ധ്യമായി. ഉദ്യോഗസ്ഥരെത്തി സ്റ്റിക്കർ നീക്കം ചെയ്തു. മക്കൾ നീതി മയ്യത്തിന്റെ ഓഫീസായി ഉപയോഗിക്കുന്ന ആൾവാർപേട്ടിലെ വീട്ടിൽ താരം താമസിക്കുന്നുമില്ല.

ഞാൻ സാമൂഹിക അകലം പാലിച്ച് കഴിയുകയാണ്. നിങ്ങളും പാലിക്കണം. വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്.

- കമലഹാസൻ