corona-virus

- ഇന്നലെ മൂന്ന് മരണം

ന്യൂഡൽഹി: 197 പേർക്ക് ഇന്നലെ പുതുതായി കൊറോണ സ്ഥിരീകരിച്ചതോടെ രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 918 ആയി. ഇന്നലെ മൂന്നു പേർ കൂടി മരിച്ചതോടെ കൊറോണ മരണം 19 ആയെന്നാണ് ഔദ്യോഗിക കണക്ക്. കേരളത്തിന് പുറമെ മുംബയിലും ഗുജറാത്തിലുമാണ് ഓരോ രോഗികൾ മരിച്ചത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം ഇന്നലെ 79 പേർ രോഗ വിമുക്തരായി. രോഗ വ്യാപനം കണക്കിലെടുത്ത് 44 സ്വകാര്യ ലാബുകൾക്ക് കൂടി പരിശോധനാ അനുമതി നൽകി.

ഗുജറാത്തിലെ അഹമ്മദാബാദിൽ ചികിത്സയിലായിരുന്ന 46കാരിയും മുംബയിൽ 85കാരനായ ഡോക്ടറുമാണ് ഇന്നലെ മരിച്ചത്. ഇതോടെ മഹാരാഷ്ട്രയിൽ മരിച്ചവരുടെ എണ്ണം ആറായി. വിദേശത്തു നിന്ന് മടങ്ങിയെത്തിയ കൊച്ചു മകനിൽ നിന്ന് ഡോക്ടർക്ക് രോഗം പടരുകയായിരുന്നു. ഗുജറാത്തിൽ മരിച്ച സ്‌ത്രീ വിദേശ യാത്ര നടത്തിയിട്ടില്ലാത്തതിനാൽ സമൂഹവ്യാപന ഇരയാണെന്ന് സംശയിക്കുന്നു.

കൊറോണ ഇന്നലെ

- 8 പേർക്ക് കൂടി സ്ഥിരീകരിച്ച മഹാരാഷ്‌ട്രയിൽ ആകെ 167

- ആറു പേർക്കു കൂടി പോസിറ്രീവായ ഗുജറാത്തിൽ ആകെ 53

-10 പേർക്ക് കൂടി സ്ഥിരീകരിച്ച കർണാടകയിൽ ആകെ 74

-ജമ്മു കാശ്‌മീരിൽ ഏഴ് പേർക്കു കൂടി പോസിറ്റീവ്

-നോയിഡയിൽ 5 പുതിയ കേസ്

-ഉത്തരാഖണ്ഡിൽ ഒരാൾക്ക് കൂടി പോസിറ്റീവ്

-രാജസ്ഥാനിൽ നാലു പേർക്ക് പുതുതായി രോഗം