ന്യൂഡൽഹി: പൂർണ ഗർഭിണിയായിരിക്കുമ്പോഴും മിനാൽ ദഖാവേ ഭോസാലെ തന്റെ പ്രയത്നത്തിൽ നിന്ന് പിൻമാറിയില്ല. ഒടുവിൽ കുറഞ്ഞ ചെലവിൽ കൊറോണ രോഗനിർണയം നടത്താൻ കഴിയുന്ന ആദ്യ ഇന്ത്യൻ നിർമ്മിത കൊറോണ ടെസ്റ്റ് കിറ്റ് ഇൗ വനിത വൈറോളജിസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘം യാഥാർത്ഥ്യമാക്കി. പൂനെയിലെ ബയോടെക് കമ്പനിയായ മൈ ലാബ് ഡിസ്‌കവറി സൊല്യൂഷൻസ് ഗവേഷണ വികസന മേധാവിയാണ് മിനാൽ.
ഇന്ത്യയിൽ കൊറോണ പരിശോധന കാര്യക്ഷമമല്ലെന്ന വിമർശനത്തെ തുടർന്നാണ് സ്വകാര്യ ലബോറട്ടറികൾക്കും കിറ്റ് വികസിപ്പിക്കാനുള്ള അനുവാദം ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് നൽകിയത്. വെറും ആറാഴ്ചയ്ക്കുള്ളിലാണ് മൈ ലാബ് കിറ്റ് വികസിപ്പിച്ചെടുത്തത്. മാർച്ച് 18ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിക്ക് കിറ്റുകൾ വിലയിരുത്താൻ നൽകിയതിന് പിറ്റേ ദിവസം മിനാൽ പ്രസവിച്ചു.
അടുത്ത ദിവസം വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിക്കാനുള്ള അനുമതി ഇന്ത്യൻ എഫ്.ഡി.എക്ക് നൽകി. രാജ്യത്ത് ആദ്യമായി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എഫ്.ഡി.എ.), സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സി.ഡി.എസ്.കോ), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി (എൻ.ഐ.വി) എന്നിവയിൽ നിന്ന് വാണിജ്യ അനുമതി നേടിയ കൊറോണ വൈറസ് പരിശോധനാ കിറ്റാണിത്.
കിറ്റിന്റെ വിശേഷം