*പത്ര വിതരണ വാഹനങ്ങൾക്കും തടസ്സമുണ്ടാവരുത്
ന്യൂഡൽഹി: അവശ്യവസ്തുക്കൾ ,അല്ലാത്തവ എന്നീ വേർതിരിവില്ലാതെ എല്ലാ ചരക്കുകളുടെയും നീക്കത്തിന് കേന്ദ്രം അനുമതി നൽകി. പത്ര വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട വാഹനങ്ങൾക്കും തടസമുണ്ടാകരുതെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി..
പാൽ സംഭരണ,വിതരണവുമായി ബന്ധപ്പെട്ട പാക്കിംഗ് മെറ്റീരിയലുകൾ ഉൾപ്പെടെയുള്ളവയുടെ ട്രാൻസ്‌പോർട്ടേഷന് തടസമുണ്ടാകരുത്. ഹാൻഡ് വാഷ്, സോപ്പുകൾ, അണുനാശിനികൾ, ബാറ്ററി സെല്ലുകൾ, ചാർജറുകൾ , ദന്തസംരക്ഷണ ഉത്പന്നങ്ങൾ, സാനിറ്ററി പാഡ്, ടിഷ്യൂ പേപ്പറുകൾ, ടൂത്ത് പേസ്റ്റ്, ഷാംപുകൾ തുടങ്ങി എല്ലാ പലചരക്കുകളുടെയും കടത്തിനും തടസമുണ്ടാകരുത്. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ സേവനങ്ങൾക്കും അനുവാദം നൽകി.
എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ടിൽ നിന്ന് മുൻകൂറായി തുക പിൻവലിക്കാൻ അനുവാദം നൽകി കേന്ദ്ര തൊഴിൽ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു.