sc

ന്യൂഡൽഹി :ലോക്ഡൗൺ കാലത്ത് അന്യ സംസ്ഥാനത്തൊഴിലാളികളുടെ താമസത്തിനും ഭക്ഷണത്തിനുമടക്കം ഒരുക്കിയിട്ടുള്ള പരിരക്ഷകൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.

ലോക്ഡൗണിനെത്തുടർന്നുള്ള ആശങ്കയിൽ രാജ്യതലസ്ഥാനത്ത് നിന്നടക്കം അന്യ സംസ്ഥാന തൊഴിലാളികള്‍

കുട്ട പലായനം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് അഭിഭാഷകരായ രശ്മി ബൻസാൽ അഞ്ജു ഗുപ്ത എന്നിവർ സമർപ്പിച്ച ഹ‌ർജി .ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ , ജസ്റ്റിസ് എൽ.നാഗേശ്വര റാവു എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് വീഡിയോ കോൺഫറൻസിലൂടെ പരിഗണിച്ചത്. സോളിസിറ്റർ ജനറൽ തുഷാർ മേത്ത, അഭിഭാഷകൻ അലോക് ശ്രീവാസ്തവ തുടങ്ങിയവർ സ്വവസതികളിൽ നിന്ന് വീഡിയോ കോൺഫറൻസിൻ്റെ ഭാഗമായി. അധികൃതർക്കിടയിലെ ആശയകുഴപ്പത്തിൻ്റെയും സഹകരണമില്ലായ്മയുടെയും പരിണിതഫലമായാണ് തൊഴിലാളികൾ ആവലാതിപ്പെട്ട് സ്വന്തം ഗ്രാമങ്ങളിലേക്ക് കാൽനടയായടക്കം കൂട്ടപ്പലായനം ചെയ്യാൻ കാരണമെന്ന് അഭിഭാഷകൻ ശ്രീവാസ്തവ ‌ ബോധിപ്പിച്ചു.

തൊഴിലാളികൾ ഗ്രാമങ്ങളിലേക്ക് തിരിച്ചുപോകാൻ കൂട്ടമായി തെരുവിലിറങ്ങിയത് ഡൽഹി അതിര്‍ത്തികളിൽ വലിയ ആരോഗ്യ സുരക്ഷാ പ്രശ്നങ്ങളാണുണ്ടാക്കിയതെന്ന് ബെഞ്ച് വിലയിരുത്തി. ഭക്ഷണവും താമസവും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള ആകുലതയിലായിരുന്നു തൊഴിലാളികളുടെ പാലായനം .. എന്നാൽ പ്രശ്നത്തില്‍ ഇടപെട്ട് ആശയക്കുഴപ്പം ഉണ്ടാക്കാനില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.കേന്ദ്രത്തിൻ്റെ റിപ്പോർട്ട് കിട്ടിയ ശേഷം ഇന്നുച്ചയ്‌ക്ക് ഹ‌ർജി വീണ്ടും പരിഗണിക്കും.

തൊഴിലാളികളുടെ യാത്ര അനുവദിക്കരുതെന്ന് നേരത്തേ കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതിനായി എല്ലാ സംസ്ഥാന, ജില്ലാ അതിർത്തികളും അടയ്ക്കണം. ലോക്ക് ഡൗണ്‍ കാലയളവിൽ തൊഴിലാളികളിൽ നിന്ന് വാടക ഈടാക്കരുതെന്നും , ഭക്ഷണം നല്‍കാന്‍ ദുരന്തനിവാരണ നിധി ഉപയോഗിക്കണമെന്നും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.