ന്യൂഡൽഹി: രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവർ 29 ഉം,രോഗ ബാധിതരുടെ എണ്ണം 1071 ഉംആയെങ്കിലും സമൂഹവ്യാപനമില്ലെന്ന് കേന്ദ്രസർക്കാർ .സാങ്കേതികമായി ഇന്ത്യ പ്രാദേശിക വ്യാപന ഘട്ടത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
വിദേശത്ത് യാത്ര ചെയ്ത് വന്നവർക്കോ, അവരുടെ ബന്ധുക്കൾക്കോ, അടുത്ത് ഇടപഴകിയവർക്കോ ആണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കം പുലർത്തിയവരെ കണ്ടെത്തൽ എളുപ്പം സാധിക്കുന്നുണ്ട്. ലോക്ഡൗൺ ഫലപ്രദമാണ്.100 മുതൽ ആയിരം കേസുകൾ റിപ്പോർട്ട് ചെയ്യാൻ 12 ദിവസമാണെടുത്തത്. അതേസമയം, മറ്റു പല രാജ്യങ്ങളിലും 3000 മുതൽ 5000 വരെ കേസുകളാണ് കണ്ടെത്തിയത്. സാമൂഹിക അകലം പാലിക്കൽ വഴി നല്ല ഫലം ലഭിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 92 പുതിയ കേസുകൾ റിപ്പോർട്ട്ചെയ്തു. നാലു മരണം. ചികിത്സയിലുള്ലവർ 942. രോഗവിമുക്തി നേടിയത് 99 പേർ.
-മഹാരാഷ്ട്രയിൽ മരണ സംഖ്യ എട്ടായി.പൂനെയിൽ 52 കാരൻ ഇന്നലെ മരിച്ചു. ആകെ കേസുകൾ 215
-ഗുജറാത്തിൽ മരണം ആറായി. ആകെ കേസുകൾ 69 ...
-മദ്ധ്യപ്രദേശിൽ മരിച്ചവരുടെ എണ്ണം നാലായി.
-കർണാടകയിൽ പുതിയ 5 കേസുകൾ കൂടി ആകെ 88 ...
-ചണ്ഡീഗഡിൽ പ്രവാസി ദമ്പതികൾക്ക് സ്ഥിരീകരിച്ചു. ആകെ എണ്ണം 13 .
-തമിഴ്‌നാട്ടിൽ 17 പുതിയ കേസുകൾ. ആകെ 67
-ആൻഡമാനിൽ രോഗബാധിതരുടെ എണ്ണം 10
-ജമ്മു കാശ്മീരിൽ മൂന്നു പുതിയ കേസുകൾ . ആകെ 41 ...
.- ഒരാൾക്ക് കൊറോണ ലക്ഷണങ്ങൾ കണ്ടതോടെ ഡൽഹി റാം മനോഹർ ലോഹ്യ ആശുപത്രിയിലെ 10 ജീവനക്കാരെ ക്വാറന്റീൻ ചെയ്തു.-.
-ഡൽഹിയിലെ എയിംസ് ട്രോമാ സെന്റർ കൊറോണ ആശുപത്രിയാക്കി..