ന്യൂഡൽഹി: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 1200 കടന്നെങ്കിലും രാജ്യത്ത് സമൂഹവ്യാപനമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. തെലങ്കാനയ്‌ക്ക് പുറമേ പഞ്ചാബിലെ മൊഹാലിയിലും ഇന്നലെ ഒരു മരണം റിപ്പോർട്ട് ചെയ്‌തു. ചണ്ഡിഗഡിൽ ചികിത്സയിലായിരുന്ന മൊഹാലി സ്വദേശിയായ 65വയസുകാരനാണ് ഇന്നലെ മരിച്ചത്. ഇതോടെ പഞ്ചാബിൽ ആകെ മരണം നാലായി. നെഞ്ച്‌വേദനയും ശ്വാസംമുട്ടലും അനുഭവപ്പെട്ട ഇയാളെ ഒരാഴ്ച മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജാർഖണ്ഡിലും ആദ്യ കൊറോണ കേസ് റിപ്പോർട്ട് ചെയ്‌തു. ഡൽഹി ബാബർപൂരിൽ മൊഹല്ലാ ക്ളിനിക്കിലെ ഡോക‌്‌ടർക്ക് രോഗം സ്ഥിരീകരിച്ചു. മാർച്ച് 12നും 24നും ഇടയിൽ ചികിത്സയ്ക്കെത്തിയ 1200 ആളുകളോട് നിരീക്ഷണത്തിൽ പ്രവേശിക്കാൻ സർക്കാർ ഉത്തരവിട്ടു. സൗദിയിൽ നിന്നു മടങ്ങിയെത്തിയ സ്‌ത്രീയിൽ നിന്നാണ് ഡോക്‌ടർക്ക് രോഗബാധയുണ്ടായതെന്ന് കരുതുന്നു.
കൊറോണയെ പ്രതിരോധിക്കാൻ ആവശ്യമായ ഗവേഷണങ്ങൾ നടത്താൻ ശാസ്‌ത്ര, സാങ്കേതിക ബോർഡ് രൂപീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
കാശ്‌മീരിൽ ഇന്നലെ റിപ്പോർട്ട് ചെയ്‌തത് നാല് പുതിയ കേസുകൾ
പത്തു പേർക്കുകൂടി രോഗം സ്ഥിരീകരിച്ച കർണാടകയിൽ രോഗബാധിതരുടെ എണ്ണം 98ആയി.
നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത 9പേർ അടക്കം 17പേർക്ക് ആന്ധ്രയിൽ രോഗം കണ്ടെത്തി.
യു.പിയിലെ ബറേലിയിൽ അഞ്ചു പേർക്കുകൂടി രോഗം.
ഹരിയാനയിലെ പഞ്ച്കുളയിൽ നിരീക്ഷണത്തിലായിരുന്ന നഴ്സിന് കൊറോണ.
രാജസ്ഥാനിൽ നാലു പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇറാനിൽ നിന്നെത്തിയ നാട്ടുകാർ അടക്കം ഇതുവരെ രോഗം സ്ഥിരീകരിച്ചത് 93പേർക്ക്
-