ആലുവ: കൊറോണജാഗ്രതയുടെ ഭാഗമായി എറണാകുളം റൂറൽ ജില്ലാ പൊലീസ്. ആലുവ, അങ്കമാലി, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ എത്തുന്ന യാത്രക്കാരെ പരിശോധിക്കും.
രോഗ ലക്ഷണങ്ങൾ കാണുന്നവർക്ക് വൈദ്യസഹായം നൽകുന്നതിനായി 24 മണിക്കൂറും സേനയെ സജ്ജമാക്കി. അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ സബ് ഡിവിഷനുകളിലെ ലേബർ ക്യാമ്പുകളിൽ ബോധവത്ക്കരണ ക്ലാസുകൾ നൽകും. ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലുമുള്ള ജനമൈത്രി കമ്മ്യൂണിറ്റി റിലേഷൻസ് ഓഫീസർന്മാരും, ബീറ്റ് ഓഫീസർമാരും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിൽ നിന്നും ലഭിക്കുന്ന ലിസ്റ്റ് പ്രകാരം സന്ദർശിക്കും. അവർ വീടുകളിൽ തന്നെയുണ്ടന്ന് ഉറപ്പാക്കും. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്ത് പോകുന്നില്ലെന്ന് ഉറപ്പാക്കും.
നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ പ്രത്യേകം നിരീക്ഷിക്കും. എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ 24 മണിക്കൂറും പോലിസുണ്ടാകും വിദേശികൾ താമസിക്കുന്ന ഹോട്ടലുകൾ, ഹോം സ്റ്റേകൾ എന്നിവ നിരീക്ഷിക്കും. താമസക്കാരുടെ വിവരങ്ങൾ ശേഖരിക്കും. കോറോണയ്‌ക്കെതിരെ പ്രവർത്തിക്കുന്ന ആരോഗ്യവകുപ്പിന് ആവശ്യമായ സഹായങ്ങൾ നൽകുവാൻ ജില്ലാ പൊലീസ് മേധാവി നിർദേശം നൽകി. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റും ജില്ലാ പൊലീസ് ആസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടന്ന് ജില്ലാ പോലീസ് മേധാവി മേധാവി കെ. കാർത്തിക് അറിയിച്ചു.
.