bjp
ബി.ജെ.പി. ആലുവ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലം ഭാരവാഹികളും പ്രവർത്തകരും ചേർന്ന് രക്തദാനം നടത്തിയപ്പോൾ

ആലുവ: കൊറോണ ഭീതി മൂലം ബ്ളഡ് ബാങ്കുകളിൽ രക്തത്തിന് കുറവ് നേരിടുന്ന സാഹചര്യത്തിൽ രക്തദാനം നടത്തി ബി.ജെ.പി പ്രവർത്തകർ. ആലുവ നിയോജക മണ്ഡലം കമ്മിറ്റിയാണ് ആലുവ ജില്ലാ ആശുപത്രിയിലെ ബ്ളഡ് ബാങ്കിൽ രക്തദാനം നടത്തിയത്. നിയോജക മണ്ഡലം പ്രസിഡന്റ് ശെന്തിൽകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ സി. സുമേഷ്, രമണൻ ചേലക്കുന്ന്, വൈസ് പ്രസിഡന്റുമാരായ രൂപേഷ് പൊയ്യാട്ട്, മുനിസിപ്പൽ കൗൺസിലർ എ.സി. സന്തോഷ് കുമാർ, പ്രീതാ രവിന്ദ്രൻ, ഡോ. രജനഹരീഷ്, സെക്രട്ടറിമാരായ പ്രദീപ് പെരുമ്പടന്ന, മിഥുൻ ചെങ്ങമനാട്, ബേബി നമ്പേലി, ഇല്യാസ് അലി, ഷീജ മധു, സേതുരാജ് ദേശം എന്നിവർ നേതൃത്വം നൽകി.