പനങ്ങാട്: കൊറോണ ഭീതിയിൽ സന്മാർഗസന്ദർശിനി സഭവക ശ്രീവല്ലീശ്വര ക്ഷേത്രത്തിൽ ഏപ്രിൽ 2ന് ആരംഭിക്കാനിരുന്ന ഉത്സവാഘോഷ പരിപാടികൾ ഒഴിവാക്കി. ക്ഷേത്രചടങ്ങുകൾ മാത്രമായി നടത്തുവാൻ തീരുമാനിച്ചതായി ഭാരവാഹികളായ പ്രസിഡൻ്റ് പി.കെ.വേണു,സെക്രട്ടറി കെ.കെ.മണിയപ്പൻ, ട്രഷറർ,വി.പി.പങ്കജാക്ഷൻ തുടങ്ങിയവർ അറിയിച്ചു.