അങ്കമാലി: ശിവസേന പുളിയനം യൂണിറ്റ് ഉദ്ഘാടനം കേരള രാജ്യപ്രമുഖ് എം.എസ്. ഭുവനചന്ദൻ നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് എ.വി. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപ്രമുഖ് സജി തുരുത്തിക്കുന്നേൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നേതാക്കളായ കോട്ടുകാൽ ഷൈജു, നെൽസൺ കാലടി, വിനുദാസ് ,ഷാജി,കെ.വൈ. കുഞ്ഞുമോൻ, ശിവൻ കുഴുപ്പിള, ജോണി സ്റ്റീഫൻ, അജിത്കുമാർ, സുരേഷ് കൂപ്പത്ത്,
മുത്തു കൃഷ്ണൻ, പി.കെ ശിവറാം, ഉണ്ണിക്കൃഷ്ണൻ, ജിത്തു ജോസഫ് എന്നിവർ പ്രസംഗിച്ചു.