അങ്കമാലി: മലയാളം ബിരുദപരീക്ഷയിൽ കേരളത്തിലെ സർവകലാശാലകളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ ആലുവ യു.സി.കോളേജ് വിദ്യാർത്ഥിനി അബീന പ്രകാശിനെ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സ്‌കിൽസ് എക്‌സലൻസ് സെന്ററിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. പ്രസിഡന്റ് പി.ടി. പോൾ അദ്ധ്യക്ഷത വഹിച്ചു. റോജി.എം.ജോൺ.എം.എൽ.എ ഉപഹാരം സമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്‌കിൽസ് എക്‌സലൻസ് സെന്റർ കൺവീനർ ടി.എം. വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗ്രേസി റാഫേൽ, മലയാളം ഐക്യവേദി സംസ്ഥാനവൈസ് പ്രസിസന്റ് എ. എസ്. ഹരിദാസ്, ജില്ലാ സെക്രട്ടറി പി.വി. രമേശൻ, ജില്ലാ കൺവീനർ കെ.കെ. സുരേഷ്, പി.വി. റാഫേൽ, എ.പി. അശ്വനി എന്നിവർ പ്രസംഗിച്ചു. താബോർ കുഴിപ്പറമ്പിൽ പ്രകാശൻ, ബിന്ദു ദമ്പതികളുടെ മകളാണ് അബീന.