ആലുവ:എടത്തല ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ, ഗ്രന്ഥശാല നേതൃസമിതി, എൻ.എ.ഡി സചേതന ലൈബ്രറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ എക്‌സൈസിന്റെ സഹകരണത്തോടെ ലഹരി വിമുക്തിബോധവത്കരണ ക്ലാസ് അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാജിതാ അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ.എസ്. രഞ്ജിത്ത് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ. രവിക്കുട്ടൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം. അബുബക്കർ, അംഗങ്ങളായ ആബിദ ഷെരീഫ്, ജിനില റഷീദ്, എ.എ. മാഹിൻ, റെജിപ്രകാശ്, ടി.വി. സൂസൻ തങ്കപ്പൻ, കെ.എ. രാജേഷ്, എം.കെ റഷീദ്, കെ.പി. ശിവകുമാർ എന്നിവർ സംസാരിച്ചു. എറണാകുളം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.കെ. ജയരാജ് ക്ലാസെടുത്തു. സചേതന ലൈബ്രറി സെക്രട്ടറി എം.പി.റഷീദ് സ്വാഗതവും സീന മാർട്ടിൻ നന്ദിയും പറഞ്ഞു.