നെടുമ്പാശേരി: ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പട്ടികജാതി വയോജനങ്ങൾക്ക് കട്ടിൽ എന്ന പദ്ധതിയുടെ വിതരണോദ്ഘാടനം ജില്ല പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സരള മോഹനൻ നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശ്ശേരി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആശ ഏലിയാസ്, ആരോഗ്യം വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. രാജേഷ്, മെമ്പർമാരായ ടി.എം. അബ്ദുൾ ഖാദർ, കെ.എം. അബ്ദുൾ ഖാദർ, മനോജ് പി. മൈലൻ, ഗായത്രി, ജയന്തി അനിൽകുമാർ, കെ.സി. ദീപ എന്നിവർ സംസാരിച്ചു.