വൈപ്പിൻ: വൈപ്പിൻ ബ്ലോക്ക് പെൻഷനേഴ്‌സ് യൂണിയൻ വാർഷിക സമ്മേളനം ജില്ലാ സെക്രട്ടറി കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എ. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സിക്ക് മികച്ച വിജയം കൈവരിച്ച പെൻഷൻകാരുടെ മക്കൾക്ക് കാഷ് അവാർഡ് നൽകി. സംസ്ഥാന കമ്മറ്റിഅംഗം എൻ. അമ്മിണി ദാമോദരൻ, ജില്ലാ കമ്മറ്റിഅംഗം കെ.ഐ. കുര്യാക്കോസ്, ബ്ലോക്ക് സെക്രട്ടറി കെ.എ. തോമസ്, വി.എസ്. രവീന്ദ്രൻ, എൻ.പി. ജോയി, പ്രൊഫ. എം. മോഹൻ, കെ.എ. രാഘവൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പി.എ. വർഗീസ് (പ്രസിഡന്റ്), കെ.എ. തോമസ് (സെക്രട്ടറി), വി.എ. രാധാകൃഷ്ണൻ (ഖജാൻജി) എന്നിവരടങ്ങുന്ന 26 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.