sp
കേരള പൊലിസ് അസോസിയേഷൻ, ഓഫീസേഴ്‌സ് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുടുംബ സഹായനിധി വിതരണം റൂറൽ ജില്ലാ പൊലിസ് മേധാവി കെ. കാർത്തിക് നിർവഹിക്കുന്നു

ആലുവ: കേരള പൊലീസ് അസോസിയേഷൻ, ഓഫീസേഴ്‌സ് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുടുംബസഹായ നിധി വിതരണവും വിരമിക്കുന്നള്ളവർക്കുള്ള ഉപഹാര സമർപ്പണവും റൂറൽ ജില്ലാ പൊലിസ് മേധാവി കെ. കാർത്തിക് നിർവഹിച്ചു.

സർവീസിലിരിക്കെ മരണമടഞ്ഞ ചെങ്ങമനാട് സ്റ്റേഷനിലെ എ.എസ്.ഐ ആയിരുന്ന പൗലോസ് ജോണിന്റെ കുടുംബത്തിന് 12 ലക്ഷത്തിലേറെ രൂപയാണ് നൽകിയത്. കെ.പി.ഒ.എ ജില്ലാ പ്രസിഡന്റ് എം.കെ. മുരളി അദ്ധ്യക്ഷത വഹിച്ചു. ഡിവൈ.എസ്.പി എം.ആർ. മധുബാബു, സി.ഐ വി.എസ്. നവാസ്, എം.വി. സനിൽ, എൻ.സി. രാജീവ്, ജെ. ഷാജിമോൻ, എൻ.വി. നിഷാദ്, എം .എം. അജിത്കുമാർ, കെ.എം. ഷമീർ തുടങ്ങിയവർ പ്രസംഗിച്ചു.