പറവൂർ : ചെറിയപല്ലംതുരുത്ത് എട്ടിയാട്ട് ശ്രീബാലഭദ്ര - വിഷ്ണുമായ - ആഞ്ജനേയസ്വാമി ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠ ചെറായി പുരുഷോത്തമൻ തന്ത്രി, കൊടുങ്ങല്ലൂർ സന്തോഷ് തന്ത്രി, സുനിൽശാന്തി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു. പുലർച്ചെ അഷ്ടദ്രവ്യഗണപതിഹോമം, അശ്വനിപൂജ, നവശക്തിഹോമം, പ്രാസാദപ്രതിഷ്ഠ, പീഠപൂജ, ബിംബം എഴുന്നള്ളിക്കൽ, കലശപ്രദക്ഷിണം എന്നിവയ്ക്കുശേഷമാണ് പുന:പ്രതിഷ്ഠ നടന്നത്. തുടർന്ന് അമൃതഭോജനം, വൈകിട്ട് ധ്വജപറ ,വാഹനബിംബ എഴുന്നള്ളിപ്പ്, ബിംബപരിഗ്രഹം ആരാധന എന്നിവ നടന്നു.