muncipal
നഗരസഭ വികസന സെമിനാർ എയർപോർട്ട് എക്സിക്യൂട്ടീവ് ഡയറക്ടർ എ.സി.കെ.നായർ ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി :നഗരസഭ വികസന സെമിനാറിൽ 29 കോടി രൂപയുടെ കരട് പദ്ധതി നിർദ്ദേശങ്ങൾ അവതരിപ്പിച്ചു. ടൗൺ ഹാൾ, ദുരന്തനിവാരണ സേന, കാർഷിക മേഖല, ഗൃഹം വാസയോഗ്യമാക്കൽ, സ്മാർട്ട് അങ്കണവാടികൾ, മാലിന്യ സംസ്ക്കരണം, താലൂക്കാശുപത്രി നവീകരണം, മൊബൈൽ മെഡിക്കൽ ലാബ്, പട്ടികജാതി-പട്ടികവർഗ്ഗ വികസനം, ബഡ്സ് സ്കൂൾ, ഫിസിയൊ തെറാപ്പി യൂണിറ്റ്, ടി.ബി ജംഗ്ഷനിൽ ട്രാഫിക്ക് ഐലൻ്റ്, വനിത ഘടകപദ്ധതി തുടങ്ങിയവക്ക് പണം വകയിരുത്തി.

നഗരസഭ എ.പി.കുര്യൻ മെമ്മോറിയൽ ഹാളിൽ നാലാം വാർഷിക പദ്ധതി 2020-21വികസന സെമിനാർ എയർപോർട്ട് എക്സിക്യൂട്ടീവ് ഡയറക്ടർ (സിയാൽ ) എ.സി.കെ.നായർ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർപേഴ്സൺ എം.എ.ഗ്രേസി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എം.എസ് ഗിരീഷ് കുമാർ സ്വാഗതം പറഞ്ഞു.നഗരസഭ സെക്രട്ടറി ബീന എസ് കുമാർ പദ്ധതി വിശദീകരണം നടത്തി വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ലില്ലി വർഗീസ് കരട് പദ്ധതി അവതരിപ്പിച്ചു.