പറവൂർ : കെ.പി.സി.സി ഭവന നിർമ്മാണ പദ്ധതിയിൽ ഇൻകാസ് ഖത്തർ ജില്ലാ കമ്മിറ്റി കളമശ്ശേരി നിയോജക മണ്ഡലത്തിൽപ്പെട്ട ആലങ്ങാട് ലൈലാ ലത്തീഫിന് നിർമ്മിച്ചു നൽകി സ്നേഹ വീടിന്റെ താക്കോൽദാനം ഹൈബി ഈഡൻ നിർവഹിച്ചു. ഇൻകാസ് ഖത്തർ ജില്ലാ പ്രസിഡന്റ് കെ.വി. ബോബൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി. സി വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ, വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ, അഡ്വ. അബ്ദുൾ മുത്തലിബ്, കെ.വി. പോൾ, ബാബു മാത്യു, സുനിൽ തിരുവാല്ലൂർ, വി.എസ്. അബ്ദുൾ റഹ്മാൻ, ഐ.എം.എ റഫീക്ക് തുടങ്ങിയവർ സംസാരിച്ചു. ഏഴ് ലക്ഷം രൂപ ചെലവിലാണ് ഇൻകാസ് എറണാകുളം ജില്ലാ കമ്മിറ്റി വീട് നിർമ്മിച്ചത്.