മൂവാറ്റുപുഴ: മഹത്‌വ്യക്തികളെ ആദരിക്കുമ്പോഴാണ് നമ്മൾ ആദരണീയരായി മാറുന്നതെന്ന് സ്വാമി ഉദിത്‌ചൈതന്യ പറഞ്ഞു. വെള്ളൂർക്കുന്നം മഹാ ദേവക്ഷേത്രത്തിൽ നടന്നു വരുന്ന ശ്രീമദ് ഭാഗവത സപ്താഹജ്ഞാന യജ്ഞം ചൈതന്യാമൃതം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ബി. കിഷോർ അദ്ധ്യക്ഷത വഹിച്ചു. എം.കെ.കുഞ്ഞോൽ, അദ്ധ്യാപകരായ എൻ. ശ്രീദേവി, എ.കെ. ജാനകിയമ്മ എന്നിവരെ യോഗത്തിൽ ആദരിച്ചു. ജനറൽ കൺവീനർ വി. കൃഷ്ണസ്വാമി, എസ്. മോഹൻദാസ്, കെ.ബി. വിജയകുമാർ, ആർ. രഞ്ജിത്, പി.ആർ. ഗോപാലകൃഷ്ണൻ, കാർത്ത്യായനി കുഞ്ഞോൽ എന്നിവർ സംസാരിച്ചു.