അങ്കമാലി:മാരകരോഗങ്ങൾക്കായി പല പദ്ധതികളുണ്ടെങ്കിലും അവയൊന്നും
ചികിത്സയ്ക്ക് പര്യാപ്തമാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ്
ചെന്നിത്തല അഭിപ്രായപ്പെട്ടു.കാൻസറും,വൃക്കരോഗവും ബാധിച്ച കിടപ്പുരോഗികൾക്കായി
നിർമ്മിച്ച അമല പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ
സമുച്ചയം സമർപ്പിക്കുകയായിരുന്നു അദ്ദേഹം..കേരളത്തിൽ മാസം തോറും അഞ്ച് കോടിയിലധികം രൂപയുടെ
മരുന്നുകൾ വിറ്റഴിക്കപ്പെടുന്നു.ദുർവഹമായ ചികിത്സ ചെലവുകൾ
സാധാരണക്കാരുടെ നടുവൊടിക്കുന്നു.ചെന്നിത്തല പറഞ്ഞു..മന്ത്രി രാമചന്ദ്രൻ
കടന്നപ്പിള്ളി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.എറണാകുളം-അങ്കമാലി അതിരൂപത
മെത്രാപ്പോലീത്തൻ വികാരി മാർ ആന്റണി കരിയിൽ അനുഗ്രഹ പ്രഭാഷണം നടത്തി.അമല
ഫെല്ലോഷിപ്പ് ദേശീയ പ്രസിഡന്റ് ജോർജ് കുര്യൻ പാറയ്ക്കൽ അദ്ധ്യക്ഷത
വഹിച്ചു.ബെന്നി ബഹനാൻ എം.പി.വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു.റോജി എം.ജോൺ
എം.എൽ.എ.സുവനീർ പ്രകാശനം ചെയ്തു.മുൻ എം.പി.ഫ്രാൻസിസ് ജോർജ് വിദ്യാഭ്യാസ
സഹായവും,സ്വാമി നന്ദാത്മ ജനാനന്ദ കാൻസർ രോഗികൾക്കുള്ള സാമ്പത്തിക സഹായവും
വിതരണം ചെയ്തു.ഫാ.ഫ്രാൻസിസ് കുരിശ്ശേരി,ഫാ.ജിമ്മി പൂച്ചക്കാട്ട്,ഇബ്രാഹിം
മൗലവി മുള്ളരിക്കാട്,മുൻ മന്ത്രി ജോസ് തെറ്റയിൽ,മുൻ എം.എൽ.എ.
പി.ജെ.ജോയി, പ്രോജക്ട്കൺവീനർ സെബി വർഗീസ്,ചെയർമാൻ ടോമി സെബാസ്റ്റ്യൻ,വാർഡ്
കൗൺസിലർ ഷോബി ജോർജ്,കെ.എസ്.ആർ.ടി.സി.ഡയറക്ടർ മാത്യൂസ്
കോലഞ്ചേരി,പി.പി.ജോർജ്,ലിസി ബേബി തുടങ്ങിയവർ പ്രസംഗിച്ചു.അങ്കമാലി
ഐക്യാട്ടുകടവിൽ നാലേക്കർ സ്ഥലത്ത് 15,000 ചതുരശ്ര അടിയിലാണ് പെയിൻ ആൻഡ്
പാലിയേറ്റീവ് കെയർ സമുച്ചയം.