കൊച്ചി: പ്രളയദുരിതാശ്വാസ ഫണ്ടിൽ നിന്ന് വൻ തുകകൾ തട്ടിയെടുത്തത് സി.പി.എം ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണെന്ന് സംശയമുണ്ടെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. പ്രതികളെ പിടികൂടണമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് കളക്ടറേറ്റിലേയ്ക്ക് പ്രതിഷേധ മാർച്ച് നടത്തും. കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി ധനപാലൻ ഉദ്ഘാടനം ചെയ്യും.
ജില്ലാ കളക്ടറും എ.ഡി.എമ്മും തെളിവുകൾ സഹിതം പരാതി നൽകിയിട്ടും പ്രതികളെ പൊലീസ് പിടികൂടാത്തത്. സി.പി.എം നേതാക്കൾ പ്രളയദുരിതാശ്വാസ ഫണ്ട് മോഷ്ടിച്ചതിനാലാണ്. പ്രളയകാലത്ത് നാട്ടുകാർ സമാഹരിച്ചു നൽകിയ സാധനങ്ങൾ കൈയടക്കിയതിന്റെ തുടർച്ചയാണിത്. സി.പി.എം നേതാവായ അൻവറും കളക്ടറ്റിലെ സി.പി.എം സംഘടനാ നേതാവ് വിഷ്ണുപ്രസാദും കണ്ണികൾ മാത്രമാണ്. പാർട്ടി നിയന്ത്രണത്തിലുള്ള അയ്യനാട് സഹകരണ ബാങ്കിലേക്കും നേതാക്കളുടെ കുടുംബാംഗങ്ങളുടെ അക്കൗണ്ടിലേക്കും പണം നിക്ഷേപിച്ചതിന്റെ രേഖകൾ പൊലീസിന്റെ പക്കലുണ്ടായിട്ടം നടപടി സ്വീകരിക്കാത്തത് സംശകരമാണെന്ന് ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ് എം.എൽ.എ പറഞ്ഞു.