പറവൂർ : പറവൂർ ബ്ലോക്ക് പഞ്ചായത്തിൽ കുടുംബശ്രീയുടെ സഹകരണത്തോടെ ആരംഭിച്ച ജോബ് പ്ളെയ്സ്മെന്റ് സെന്റർ പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രമ ശിവശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. അഭ്യസ്തവിദ്യരായ തൊഴിൽരഹിതർക്ക് പൊതു - സ്വകാര്യ മേഖലകളിൽ തൊഴിൽ ലഭിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ സെന്ററിൽനിന്ന് ലഭിക്കും.