കൊച്ചി: എസ്.എൻ.ഡി.പി യോഗം കണ്ടനാട് ശാഖയുടെ കീഴിലെ ശിവാനന്ദപുരം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ആധാര ശിലാസ്ഥാപന കർമ്മം 5 ന് (വ്യാഴം) നടക്കും. ഉച്ചയ്ക്ക് 12.49ന് ശേഷമുള്ള ശുഭമുഹൂർത്തത്തിൽ ആലുവ അദ്വൈതാശ്രമം മഠാധിപതി സ്വാമി ശിവസ്വരൂപാനന്ദയാണ് ക്ഷേത്രപുനർനിർമ്മാണത്തിന് തുടക്കം കുറിച്ച് ആധാര ശില സ്ഥാപിക്കുന്നത്.
ഇതിന് മുന്നോടിയായി നാലാം തിയതി ദീപാരാധനയ്ക്ക് ശേഷം വാസ്തുബലി നടക്കും. അഞ്ചിന് രാവിലെ ആറിന് മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും. 10.30ന് കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദനും കൺവീനർ പി.ഡി.ശ്യാംദാസും ചേർന്ന് ഭദ്രദീപ പ്രകാശനം നടത്തും. 11.30ന് സ്വാമി ശിവസ്വരൂപാന്ദ അനുഗ്രഹ പ്രഭാഷണത്തിന് ശേഷം ആധാരശിലാ സ്ഥാപനം നിർവഹിക്കും. ക്ഷേത്രം തന്ത്രി പ്രമോദ് ശാന്തി, മേൽശാന്തി മനോഹരൻ ശാന്തി എന്നിവർ കാർമ്മികത്വം വഹിക്കും.