haritha-sena
നെടുമ്പാശേരി പഞ്ചായത്തിൽ പരിശീലനം ലഭിച്ച ഹരിത കർമ്മ സേനാ അംഗങ്ങൾ പ്രസിഡന്റിനും, ഭരണ സമിതി അംഗങ്ങൾക്കുമൊപ്പം

നെടുമ്പാശേരി: ശുചിത്വ ഗ്രാമം പദ്ധതിയുടെ ഭാഗമായി നെടുമ്പാശേരി പഞ്ചായത്തിൽ ഹരിതകർമ്മ സേന പ്രവർത്തനം തുടങ്ങി. പ്രസിഡന്റ് മിനി എൽദോ ഹരിത കർമ്മ സേനയ്ക്കുള്ള യൂണിഫോം വിതരണം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷരായ എൻ.വി. ബാബു, അംബിക പ്രകാശൻ, ആനി കുഞ്ഞുമോൻ, അംഗങ്ങളായ ഏല്യാമ്മ ഏല്യാസ്, സി വൈ ശാബോർ, പി സിദ്ധാർത്ഥൻ, സെക്രട്ടറി ടി.കെ സന്തോഷ്, എ.പി.ജി നായർ, എം.എസ്. മോഹനൻ, എസ്.പി. സുരേഷ് എന്നിവർ സംസാരിച്ചു.

പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ക്ലസ്റ്റർ കമ്മിറ്റികൾ രൂപീകരിച്ച് മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിച്ച ശേഷമാണ് ഹരിത കർമ്മസേന വീടുകളിലെത്തി യൂസർഫീസ് ഈടാക്കി ഖരമാലിന്യ ശേഖരണമാരംഭിച്ചത്. ആദ്യമാസങ്ങളിൽ പ്ലാസ്റ്റിക്ക് കവറുകൾ, പിന്നീടുള്ള മാസങ്ങളിൽ കുപ്പി, ചെരുപ്പ്, ബാഗ്, തുണി ഉൾപ്പടെയുള്ള വസ്തുക്കൾ വീടുകളിലെത്തി ശേഖരിയ്ക്കും.ഹരിത സഹായ സമിതിയായ ഐ.ആർ.ടി.സിയാണ് ഹരിതസേനാ അംഗങ്ങൾക്ക് പരിശീലനം നൽകിയത്.