വൈപ്പിൻ: ഞാറയ്ക്കൽ ജംഗ്ക്ഷൻ പരിസരം യാതൊരു പ്രതിഫലവും വാങ്ങാതെ വർഷങ്ങളായിഅടിച്ചു വൃത്തിയാക്കുന്ന ജയ്മിസിനെ ഞാറയ്ക്കൽ ശിവരജ്ഞിനി കലാനിലയം ആദരിച്ചു. ശിവരജ്ഞിനി കലാനിലയം സംഘടിപ്പിച്ച സമ്മാനകൂപ്പൺ നറുക്കെടുപ്പുമായി ബന്ധപ്പെട്ട സാംസ്കാരിക സമ്മേളനത്തിൽ വെച്ചാണ് ആദരിച്ചത്. സാംസ്കാരിക സമ്മേളനം ഞാറയ്ക്കൽ പ്രിൻസിപ്പൽ എസ്‌.ഐ സംഗീത് ജോബ് ഉദ്ഘാടനം ചെയ്തു. നറുക്കെടുപ്പ് ഉദ്ഘാടനം മാനാട്ടുപറമ്പ് തിരുഹൃദയ ദേവാലയം വികാരി ഫാ. നോർബിൻ നിർവഹിച്ചു. കലാനിലയം പ്രസിഡന്റ് വി. കെ. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കലാനിലയം ഗുരുനാഥൻ ദിനേശൻ , സെക്രട്ടറി ഇന്ദുജൻ, വാർഡ് മെമ്പർ സാജു മേനാച്ചേരി, വി. എസ്. രവീന്ദ്രനാഥ്, സുഭീഷ് ചിത്തിരൻ തുടങ്ങിയവർ സംസാരിച്ചു.