sibi-malayil
യു.സി കോളേജ് മലയാള വിഭാഗം സുവർണ്ണജൂബിലി ആഘോഷങ്ങളുടെ സമാപനം സംവിധായകൻ സിബി മലയിൽ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: വായന മരിക്കുകയല്ല മറിച്ച് വ്യത്യസ്ത രൂപങ്ങളിലായി വളരുകയാണെന്ന് സംവിധായകൻ സിബി മലയിൽ ചൂണ്ടിക്കാട്ടി. യു.സി കോളേജ് മലയാള വിഭാഗം സുവർണ്ണജൂബിലി ആഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീക്ഷണമായ അനുഭവങ്ങളുള്ളവർക്ക് മാത്രമേ നല്ല സാഹിത്യരചന സാധ്യമാക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

കോളേജ് പ്രിൻസിപ്പാൾ ഡോ. ഡേവിഡ് സാജ് മാത്യു അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ ഫ്രാൻസിസ് നൊറോണ, കവി ഡി. സന്തോഷ്, രാജു കണ്ണമ്പുഴ, ബ്രൂസ്‌ലി കുരുവിള തോമസ്, ഡോ. മ്യൂസ് മേരി ജോർജ്ജ്, ഡോ. മിനി ആലീസ് എന്നിവർ സംസാരിച്ചു.