q
എൻ.ജി.ഒ അസോസിയേഷൻ അധികാര വികേന്ദ്രീകരണ സംരക്ഷണ സദസ് ജില്ലാ പ്രസിഡന്റ് ആന്റണി സാലു ഉദ്ഘാടനം ചെയ്യുന്നു

തൃക്കാക്കര: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എൻ.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തിൽ " അധികാര വികേന്ദ്രീകരണ സംരക്ഷണ സദസ് നടത്തി. എറണാകുളം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കാര്യാലയത്തിന് മുന്നിൽ നടന സദസ് ജില്ലാ പ്രസിഡന്റ് ആന്റണി സാലു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി.വി ജോമോൻ അദ്ധ്യക്ഷത വവഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ജി രാജീവ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എം ബാബു ബേസിൽ വർഗീസ്.വി .കെ ശിവൻ ജില്ലാ ഉപഭാരവാഹികളായ അനിൽ വർഗീസ്,അജീഷ് , സിവിൽ സ്റ്റേഷൻ ബ്രാഞ്ച് പ്രസിഡന്റ് ജെ.പ്രശാന്ത് സെക്രട്ടറി വർഗീസ് ജോഷി തുടങ്ങിയവർ പങ്കെടുത്തു.തദ്ദേശ പൊതു സർവീസ് രൂപീകരണം ഉപേക്ഷിക്കുക, ത്രിതല പഞ്ചായത്ത് സംവിധാനം നിലനിർത്തുക, പെർഫോമൻസ് ഓഡിറ്റ് വിഭാഗം സംരക്ഷിക്കുക സ്റ്റാഫ് പാറ്റേൻ പരിഷ്ക്കരണ ഉത്തരവ് നടപ്പിലാക്കുക ,മാനദണ്ഡ വിരുദ്ധ സ്ഥലം മാറ്റങൾ റദ്ദ് ചെയ്യുക. താഴെത്തട്ടിലെ ജീവനക്കാരുടെ പ്രൊമോഷൻ സാദ്ധ്യതകൾ വർദ്ധിപ്പിക്കുക കണ്ടിജന്റ് ജീവനക്കാർക്ക് അറ്റൻന്റ് തസ്റ്റികയിലേക്ക് പ്രൊമോഷൻ നൽകുക ക്ലാർക്ക് ജൂനിയർ സൂപ്രണ്ട് അനുപാതം 6:1 ആയി പഞ്ചായത്തുകളിൽ നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു സംരക്ഷണ സദസ് നടത്തിയത്.