ആലുവ: കീഴ്മാട് ഗവ. യു പി സ്‌കൂൾ പഠനോത്സവം മലയൻകാട് കളരി ശിവൻ ഗുരുക്കളുടെ വീട്ടിൽ 92 കാരി പാറു മുത്തശ്ശി ഉദ്ഘാടനം ചെയ്തു. എസ്.എസ്.കെ പ്രതിനിധികളായ രഹനാ ഹമീദ്, നസിം എൻ.എ, സബീന എന്നിവർ സന്ദർശിച്ചു, പി ടി എപ്രസിഡന്റ് സാബു എ.കെ അച്ചുതൻപറക്കാട്ട്, മേഘ വിവേക്, ശിവൻ ഗുരുക്കൾ എന്നിവർ സംസാരിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് കെ.കെ. ഉഷാകുമാരി, അദ്ധ്യാപകരായ ഷീല എ.കെ, ശ്രീജിഷ, പി.എ. ഷാജി എന്നിവർ നേതൃത്വം നൽകി.