ആലുവ: ശിവരാത്രി മണപ്പുറത്തെ മഹാദേവക്ഷേത്രത്തിൽ 31 മുതൽ ഏപ്രിൽ ആറാം തീയതി വരെ നടത്താനിരുന്ന ഉത്രവിളക്ക് ഉത്സവം ലളിതമാക്കി. ഉത്സവം ചടങ്ങുകളും വഴിപാടുകളും മാത്രമായി നടത്തുമെന്ന് ക്ഷേത്രം അഡിമിനിസ്ട്രേറ്റർ അറിയിച്ചു.
വിശ്വഹിന്ദു പരിഷത്തിന്റെ കീഴിലുള്ള എടത്തല കുറുമ്പക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ലളിതമാക്കി നടത്താൻ തീരുമാനം. 19 മുതൽ 28 വരെയാണ് ഉത്സവം. കൊറോണ വ്യാപനത്തിന്റെ സാഹചര്യം കണക്കിലെടുത്ത് സർക്കാർ നിർദ്ദേശം മാനിച്ച് ഭാഗവത സപ്താഹം, കലാപരിപാടികൾ, പ്രസാദഊട്ട് തുടങ്ങിയവ വേണ്ടന്ന് വെച്ചതായി ഭാരവാഹികൾ അറിയിച്ചു. തൃകാലപൂജ ഉൾപ്പെടെയുള്ള ക്ഷേത്ര ചടങ്ങുകൾ നടത്തുമെന്ന് ഉത്സവാഘോഷ പ്രസിഡന്റ് എം.വി. രാധാകൃഷ്ണൻ, സെക്രട്ടറി എം.യു. ഗോപുകൃഷ്ണൻ എന്നിവർ അറിയിച്ചു.