കിഴക്കമ്പലം: ജീവനി പദ്ധതിയുടെ ഭാഗമായി കിഴക്കമ്പലം കൃഷിഭവനിൽ ന്യൂട്രീഷണൽ ഗാർഡൻ കിറ്റ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് ജിൻസി അജി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ ഗായത്രി ദേവി അദ്ധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി രതീഷ്, ബ്ലോക്ക് പഞ്ചായത്തംഗം മറിയാമ്മ ജോൺ, കൃഷിഭവൻ അസിസ്റ്റന്റ് ടി.ജി മിനി, പി.കെ ബിജോയ് എന്നിവർ പ്രസംഗിച്ചു.