kseb
കെ.എസ്.ഇ.ബി. വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു.) മൂവാറ്റുപുഴ ഡിവിഷൻ സമ്മേളനം കെ.കെ.രാഗേഷ് എം.പി.ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ :കേന്ദ്ര സർക്കാർ രാജ്യത്ത് വർഗീയ ഭിന്നിപ്പുണ്ടാക്കുന്നതിനും തൊഴിലാളി ഐക്യത്തെ തകർക്കുന്നതിനും ശ്രമിക്കുന്നതായി കെ.കെ.രാഗേഷ് എം.പി. കെ .എസ്.ഇ.ബി. വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു.) മൂവാറ്റുപുഴ ഡിവിഷൻ സമ്മേളനം ഉദ്ഘാടനം ചെയ്ത് പറഞ്ഞു. പാക്കിസ്ഥാൻ വിരോധം വച്ചു പുലർത്തുന്ന കേന്ദ്ര സർക്കാർ മതത്തെ അടിസ്ഥാനപ്പെടുത്തി പൗരത്വം നൽകുന്നതിനാണ് ലക്ഷ്യമിടുന്നത്.ഇതിനെതിരായ പ്രക്ഷോഭത്തിന് ജനാധിപത്യ മത നിരപേക്ഷ പാർട്ടികളോടൊത്ത് നിൽക്കാൻ കോൺഗ്രസിന് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡിവിഷൻ പ്രസിഡന്റ കെ .ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു.സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് പി.ആർ. മുരളീധരൻ മുൻകാല പ്രവർത്തകരെ ആദരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എൽ.ആർ. ശ്രീകുമാർ ,ദീപ കെ. രാജൻ, കെ.ആർ. ബാലകൃഷ്ണൻ, വി. ബാലചന്ദ്രൻ ,സി.കെ.സോമൻ, എം.സഹീർ, സജി ജോർജ്ജ്, റോമിയോ പി .ജോസഫ്,ബിനുത്തൻ ,എ.ആർ.രാജേഷ് ,കെ. ജയപ്രകാശ് ,സജി പോൾ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ബിനു തങ്കൻ (പ്രസിഡൻറ്) ,എ.ആർ.രാജേഷ് (സെക്രട്ടറി) വിനീത് കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.