കോലഞ്ചേരി:വലമ്പൂർ ഗവ.യു.പി സ്‌കൂളിലെ പഠനോത്സവം മഴുവന്നൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ അരുൺ വാസു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.ആർ പ്രിൻസ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി മുഖ്യ പ്രഭാഷണം നടത്തി. അദ്ധ്യാപകൻ ടി.പി പത്രോസ്, എം.എ ഷെമീർ, ജെസൺ അവിരാച്ചൻ, ഇ.എ തമ്പി ഗണേശൻ, പി.കെ മോഹനൻ, പി.കെ അനിൽകുമാർ, വി.ജെ മോൺസി, ഷൈൻ ജോസഫ് എന്നിവർ സംസാരിച്ചു. ഫ്ളാഷ് മോബും കുട്ടികളുടെ മികവ് അവതരണവം നടന്നു.