നെട്ടൂർ: നെട്ടൂർ രാമൻ മാസ്റ്റർ മെമ്മോറിയൽ പ്രൈമറി,എൽ.പി സ്കൂളിന്റെ 98-ാം വാർഷികാഘോഷവും,അദ്ധ്യാപക, രക്ഷാകർത്തൃ സമ്മേളനവും നാളെ (ചൊവ്വ)​ ജി.സി.ഡി.എ.ചെയർമാൻ അഡ്വ.വി.സലീം ഉദ്ഘാടനം ചെയ്യും. രാവിലെ10ന് സ്കൂൾ ഹാളിൽ നടക്കുന്നചടങ്ങിൽ സ്കൂൾ മാനേജർ അജിത്കുമാർ അദ്ധ്യക്ഷത വഹിക്കും. അദ്ധ്യാപിക സി.എം.രാജലക്ഷ്മി റിപ്പോർട്ട് അവതരിപ്പിക്കും. മുഖ്യാതിഥിയായി വി.പി.എസ്.ലേക് ഷോർ ആശുപത്രി സി.ഇ.ഒ. എസ്.കെ.അബ്ദുള്ള എൻഡോവ്മെന്റ് വിതരണം ചെയ്യും. ഡിസ്ട്രിക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. മാലതി ടീച്ചറെ പി.ടി.എ പ്രസിഡന്റ് വി.കെ മുഹമ്മദ് സാലിഹ് ആദരിക്കും.മരട് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്വാമിന സുജിത്ത് അവാർഡ് വിതരണം ചെയ്യും. ആർ.എം.എം പ്രീ പ്രൈമറി സ്കൂൾ മാനേജർ കെ.മാലതി നഴ്സറി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്യും. കൗൺസിലർ ദിവ്യ അനിൽകുമാർ,കേരള ലോയേഴ്സ് ഫോറംജില്ലാ ട്രഷറർ അഡ്വ.പി എം മുഹമ്മദ് ഹസൻ,പൂർവ വിദ്യാർത്ഥി സംഘടന സെക്രട്ടറി വി കെ അബ്ദുൽറഷീദ്, കുമ്പളംപഞ്ചായത്ത് മെമ്പർ സി ടി അനീഷ്, അദ്ധ്യാപകൻ അഷ്റഫ് അലി എന്നിവർ സംസാരിക്കും.