കളമശേരി: കളമശേരി നഗരസഭ ലൈഫ് പദ്ധതിക്കായി കണ്ടെത്തിയ മറ്റക്കാട് കുറൂപ്രയിലെ ഭൂമിയുമായി ബന്ധപ്പെട്ട എല്ലോ ആക്ഷേപങ്ങളും വിശദ്ധമായി പരിശോധിച്ചു മാത്രമേ തീരുമാനമെടുക്കൂവെന്ന് കളമശേരി നഗരസഭാ ചെയർപേഴ്സൺ റുഖിയാ ജമാൽ പറഞ്ഞു.

കുറഞ്ഞ വിലയ്ക്ക് നല്ല ഭൂമി കളമശേരി പരിസരത്ത് ലഭിക്കാത്തത് കൊണ്ടാണ് കുറൂപ്രയിലെ ഭൂമി പരിഗണിച്ചതെന്നും അവർ പറഞ്ഞു.

അമ്പത് അടിയോളം ഉയരത്തിൽ രണ്ടു വശങ്ങളിൽ മണ്ണെടുത്ത ഭൂമിയാണിത്.

ആരും വാങ്ങാനില്ലാതിരുന്ന സ്ഥലം 2.60 ലക്ഷം രൂപയ്ക്ക് വാങ്ങുന്നതിന് പിന്നിൽ വൻഅഴിമതിയാണെന്ന് ആരോപണമുയർന്നിരുന്നു. റിയൽ എസ്റ്റേറ്റുകാരായ ചില കൗൺസിലർമാരാണിതിന് ചുക്കാൻ പിടിച്ചത്.