തൃപ്പൂണിത്തുറ: എരൂർ പോട്ടയിൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് എരൂർ മണിയംമ്പിള്ളിമൂല പോട്ടയിൽ ദേവി - മുരുക കാവടി സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പതിമൂന്നാമത് രഥോത്സവ കാവടി ഘോഷയാത്ര ഇന്ന് നടക്കും. വൈകീട്ട് 4ന് തീയാട്ടുപറമ്പിൽ രജീഷിന്റെ വസതിയിൽ നിന്നാരംഭിക്കുന്ന കാവടി ഘോഷയാത്രയിൽ വിവിധ തരം കാവടികൾ, നാടൻ കലാരൂപങ്ങൾ, ടാബ്ലോ, ബാന്റ് മേളം, ശിങ്കാരിമേളം തുടങ്ങിയ അണിനിരക്കും. രാത്രി 9 ന് ഘോഷയാത്ര ക്ഷേത്രാങ്കണത്തിൽ എത്തിചേരും. തുടർന്ന് തൃശൂർ പൊന്നനും സംഘവും അവതരിപ്പിക്കുന്ന സ്പെഷ്യൽ ഫ്യൂഷൻ മേളവും നടക്കും.