വൈറ്റില: സന്മാർഗ പ്രദീപം യോഗം പൊന്നൂരുന്നി വൈറ്റില ശ്രീനാരായണേശ്വര ക്ഷേത്രത്തിൽ ഇന്ന് മഹോത്സവത്തിന് കൊടിയേറും. 8-ാം തീയതി ആറാട്ടോടുകൂടി സമാപിക്കും.കൊടിക്കയർ വേലിക്കകത്ത് പരേതനായ വി.സി.പരമേശ്വരന്റെ ഭാര്യ ഇന്ദിരാദേവിവകയായും,കൊടി ചൂരേപ്പറമ്പിൽ പരേതരായചന്ദ്രമതി-വേലുരാമകൃഷ്ണന്റെ കുടുംബ വകയായും ക്ഷേത്രത്തിലെത്തും. വൈകുന്നേരം ദീപാരാധനക്ക് ശേഷം 7മണിക്ക് രോഹിണി നക്ഷത്രത്തിൽ വടക്കും പുറം ശശിധരൻ തന്ത്രിയുടെ കാർമ്മികത്വത്തിൽ കൊടിയേറ്റും തുടർന്ന് ക്ഷേത്രം ശാന്തിപി.ജി.വിനോദിന്റെ കാർമ്മികത്വത്തിൽ മുളപൂജ,വിളക്കിനെഴുന്നള്ളിപ്പ് തുടങ്ങിയവ നടക്കും.വൈകീട്ട് വിവിധകലാപരിപാടികൾ യോഗം പ്രസിഡന്റ് എം.കെ.പുഷ്പാംഗൻ ഉദ്ഘാടനം ചെയ്യും.9ന് മേജർസെറ്റ് കഥകളി.വിവിധശാഖകളും കുടുംബയൂണിറ്റുകളും കവനിതാസംഘങ്ങളും നയിക്കുന്നതാലങ്ങളും ഉണ്ടാകും.എല്ലാദിവസവും പറയെടുപ്പും, പ്രസാദഊട്ടും. പൂജാവേളകളിൽ സോപാന സംഗീതവും ഉണ്ടാകും.
നാളെ രാവിലെ 9ന് ഉത്സവബലി,12ന് ശ്രീനാരായണേശ്വരം വനിതാസംഘം നടത്തുന്ന നാരായണീയ പാരായണം .ഉച്ചക്ക് പ്രസാദ ഊട്ട്. വൈകീട്ട് 6.30ന് ദീപാരാധന 6.45ന്എസ്.പി.യോഗം നൃത്തക്ളാസിലെ വിദ്യാർത്ഥികളുടെ നൃത്തനൃത്യങ്ങൾ.7.10ന് വിളക്കിനെഴുന്നളളിപ്പ്. 8.30ന് ഭരതനാട്യം. കരോക്കെ ഗാനമേള എന്നിവ. 4ന് രാവിലെ 8ന് ശ്രീബലി, 9മുതൻ പറക്കെഴുന്നളളിപ്പ്,10മുതൽ12വരെ ശ്രീനാരായണ ഗുരുദേവ കൃതികളുടെ അവതരണം-ശ്രീനാരായണേശ്വരം വനിതാസംഘം. വൈകീട്ട് 6.45ന് നൃത്തനൃത്യങ്ങൾ കലാമണ്ഡലം മോഹന തുളസി,9ന് കഥാപ്രസംഗം കൃഷ്ണാ നീയുണ്ടായിരുന്നെങ്കിൽ-അയിലംഉണ്ണികൃഷ്ണൻ. 5ന് ,വൈകീട്ട് 6.30ന് ദീപാരാധന,തുടർന്ന് ചാക്യാർകൂത്ത് മൂഴിക്കുളംരാഹുൽചാക്യാർ.8മണിക്ക് ഡാൻസ്,9ന് നാടകം. 6ന് രാവിലെ 10മുതൽ12വരെ ശ്രീഹരീയം പാരായണം,ശ്രീനാരായണേശ്വരം ക്ഷേത്രം വനിതാസംഘം. വൈകീട്ട് 5ന് തത്വമസി പൊന്നീരുന്നിയുടെ 100 കലാകാരന്മാർപങ്കടുക്കുന്ന ചെണ്ടമേളം.തുടർന്ന് കാവടിഘോഷയാത്ര. 9.30ന് നാടകം ഇതിഹാസം-സൗപർണ്ണിക തിരുവനന്തപുരം. 7ന് 10മുതൽ 12വരെ ഉപനിഷത് പാരായണം,വൈകീട്ട് 6.30ന് കുറത്തിയാട്ടം.തുടർന്ന് ദീപാരാധന,കാവടി ഘോഷയാത്ര.8മണിക്ക് തിരുവാതിരകളി,8.10ന് സെമിക്ളാസിക് ഫ്യൂഷൻ ഡാൻസ് പൊന്നുരുന്നി ശിവഗിരി കൂടുംബ യൂണിറ്റ്, 9ന് ഡാൻസ് ആൻഡ് കോമഡിസ്കിറ്റ്,12ന് പളളിവേട്ട.8-ാംതീയതി രാവിലെ 11ന് ആനയൂട്ട്, ഉച്ചകഴിഞ്ഞ് 3ന് കൂത്താപ്പാടി ശ്രീധർമ്മ ശാസ്താ നരസിംഹ സ്വാമി ക്ഷേത്രസന്നിധിയിൽ നിന്നും ആരംഭിക്കുന്ന പകൽപൂരം,വൈകീട്ട് 5ന് ഒട്ടൻതുളളൽ, 6ന് ഗായിക രേണുക ഗിരിജന്റെ ജ്ഞാനപ്പാനാമൃതം,7മണിക്ക് പകൽപ്പൂരം നടപ്പന്തലിൽ എത്തിച്ചേരും. തുടർന്ന് സ്വർണ കുടത്തിൽ വലിയ കാണിക്ക ഇടൽ.8ന് ദീപാരാധന,8.45ന് ചന്തിരൂർദിനേശന്റെ തായമ്പക,9.30ന് മൂവാറ്റുപുഴഎയ്ഞ്ചൽ വോയ്സിന്റെ ഗാനമേള.തുടർന്ന് ആറാട്ടുബലി,ആറാട്ട്പുറപ്പാട് ആറാട്ട് എഴുന്നളളിപ്പ്,കൂട്ടിയെഴുന്നളളിപ്പ് എന്നിവക്ക് ശേഷം കൊടിയിറക്കുമെന്ന് ഭാരവാഹികളായ പ്രസിഡന്റ് എം.കെ.പുഷ്പാംഗദൻ, വൈസ് പ്രസിഡന്റ് കെ.എൻ.ചന്ദ്രൻ,സെക്രട്ടറി എം.കെ.രമേഷ്ബാബു, ടി.കെ.ഗിരീശൻ,ഇ.എസ്.ജയചന്ദ്രൻ തുടങ്ങിയവർ അറിയിച്ചു