തൃപ്പൂണിത്തുറ: ഉദയംപേരൂർ വിജ്ഞാനോദയ സഭ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ കൊടിയേറും. നാളെ (ചൊവ്വ)​ വൈകീട്ട് ഏഴിന് കൊടിയേറ്റ്. 2 ന് വൈകിട്ട് ഏഴിന് തിരുവാതിര കളി, എട്ടിന് ഓട്ടൻതുള്ളൽ. 5 ന് വൈകീട് ഏഴിന്തിതിരുവാതിരകളി, ഏഴരയ്ക്ക് ഭജൻസ്. 6 ന് വൈകിട്ട് ഏഴിന് നൃത്തനൃത്ത്യങ്ങൾ, എട്ടിന് കുറത്തിയാട്ടം.തുടർന്ന് കാവടി ഘോഷയാത്ര.7 ന് വൈകീട്ട് അഞ്ചിന് ശാസ്താംപാട്ട്. രാത്രി എഴിന് തിരുവാതിര കളി. തുടർന്ന് കാവടി ഘോഷയാത്ര. രാത്രി എട്ടിന് ചാക്യാർകൂത്ത്. 4 ന് ഉച്ചയ്ക്ക് 12 മുതൽ അന്നദാനം, വൈകിട്ട് നാലിന് പകൽപ്പൂരം.ആറിന് കളമെഴുത്തുംപാട്ടും. 9 ന് ആറാട്ട് മഹോത്സവം. വൈകീട്ട് നാലിന് പകൽപൂരം, പഞ്ചാരിമേളം. ഏഴിന് കാവടി ഘോഷയാത്ര. രാത്രി 11 ന് കോമഡി ഷോ. പുലർച്ചെെ ആറാട്ട്.