പെരുമ്പാവൂർ: അഖില കേരള പണ്ഡിതർ മഹാജനസഭ 211-ാം നമ്പർ പെരുമ്പാവൂർ ശാഖയുടെ 119 മത് കുടുംബയോഗം ഐമുറി താണി വീട്ടിൽ ടി.കെ വിജയിന്റെ വസതിയിൽ നടന്നു. പ്രസിഡന്റ് യു.വി ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സർവകലാശാല തലത്തിൽ നടന്ന സംസ്ഥാന ദേശീയ വടം വലി മത്സരത്തിൽ സ്വർണ മെഡൽ നേടിയ കാലിക്കറ്റ് സർവകലാശാല ടീം അംഗവും പെരുമ്പാവൂർ ശാഖാംഗവുമായ അശ്വിൻ എം വേണുവിന് ജില്ലാ വൈസ് പ്രസിഡന്റ് എ ശശി ഉപഹാരം നൽകി . സെക്രട്ടറി എം ആർ വേണു ,സുനിൽ ദേവരാജൻ ,എ കെ ഷാജി എം ബി സി എഫ് പെരുമ്പാവൂർ നിയോജക മണ്ഡലം പ്രസിഡന്റ് ടി.എസ് രാജേഷ് ,കിഴക്കമ്പലംശാഖ വൈസ് പ്രസിഡന്റ്എം ആർ ബിജു എന്നിവർ സംസാരിച്ചു.