പറവൂ‌ർ : മൂവാറ്റുപുഴ സി.എം.എ കാർമ്മൽ പ്രൊവിൻസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദേശീയ ഹരിത ഉച്ചകോടിയിൽ മികച്ച ഗോഗ്രീൻ നഗരസഭക്കുള്ള പുരസ്ക്കാരം പറവൂർ നഗരസഭക്ക്. മൂവാറ്റുപുഴയിൽ നടന്ന സമ്മേളനത്തിൽ വി.എം. സുധീരൻ പറവൂർ നഗരസഭാ ചെയർമാൻ ഡി.രാജ്കുമാറിന് പുരസ്ക്കാരം സമ്മാനിച്ചു. പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രദീപ് തോപ്പിൽ, നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാരായ ജെന്നി ജോസഫ്, അന്ന വാലന്റീന തുടങ്ങിയവർ പങ്കെടുത്തു.