കിഴക്കമ്പലം: ഊരക്കാട് ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് നാളെ കൊടിയേറും. വൈകീട്ട് 6.45ന് ദീപാരാധനയും ആമ്പല്ലൂർ പുരുഷൻ തന്ത്റിയുടെ കാർമികത്വത്തിൽ കൊടിയേറ്റും നടക്കും. ബുധനാഴ്ച വൈകീട്ട് 6.45ന് ദീപാരാധന, 8ന് ശ്രീ ഭൂതബലി, 9ന് തിരുവല്ല എം.ജി.എം. ഓർക്കസ്ട്രയുടെ ഗാനമേള. വ്യാഴാഴ്ച വൈകീട്ട് 7ന് പുള്ളുവൻപാട്ട്, 9ന് വിവിധ കലാപരിപാടികൾ. വെള്ളിയാഴ്ച പ്രഭാതച്ചടങ്ങുകൾക്കു ശേഷം 12ന് പ്രസാദ ഊട്ട്, 3ന് പകൽപ്പൂരം, വൈകീട്ട് 6.45ന് ദീപാരാധന, 8.30ന് വലിയവിളക്ക്, കാവടിനൃത്തം, ശിങ്കാരിമേളം, 9.45ന് കരിമരുന്നുപ്രയോഗം, 10ന് മെഗാഷോ. സമാപനദിവസം ശനിയാഴ്ച പൂയം ആറാട്ട്. രാവിലെ 7ന് യാത്രാഹോമം, 10ന് ആറാട്ടുബലി, കൊടിയിറക്കൽ, ആറാട്ട്.