പറവൂർ : വടക്കേക്കര കൃഷിഭവൻ സംഘടിപ്പിച്ച വിത്തുത്സവം 2020 കില മുൻ ഡയറക്ടർ ഡോ. രമാകാന്തൻ ഉദ്ഘാടനം ചെയ്തു. വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ് അദ്ധ്യക്ഷത വഹിച്ചു. പരമ്പരാഗത വിത്തിനങ്ങളുടെ കൈമാറ്റം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി നിർവഹിച്ചു. ഡെപ്യൂട്ടി കൃഷി ഡയറക്ടർ ദിലീപ്കുമാർ, അസി. പ്രിൻസിപ്പൽ കൃഷി ഓഫീസർ മിനി തോമസ്, കൃഷി അസി. ഡയറക്ടർ പി.ജി. ജിഷ, സഹകരണ ബാങ്ക് പ്രസിഡന്റുമാരായ എ.ബി. മനോജ്, എം.ഡി. ദിലീപ്കുമാർ, ആർ.കെ. സന്തോഷ്, ടി.കെ. ബാബു, കൃഷി ഓഫീസർ എം.എസ്. നീതു തുടങ്ങിയവർ സംസാരിച്ചു.