കിഴക്കമ്പലം: ഞാറള്ളൂർ കരിവേലിൽ ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ കാർത്തിക, രോഹിണി, മകീര്യം മഹോത്സവം തുടങ്ങി. പുലിയന്നൂർ മുരളീനാരായണൻ നമ്പൂതിരിയാണ് മുഖ്യകാർമികത്വം വഹിക്കുന്നത്. ഇന്ന് പ്രഭാതപൂജകളെ തുടർന്ന് 12ന് പ്രസാദ ഊട്ട്, വൈകീട്ട് 8.30ന് ഏറംകുളം ശിവക്ഷേത്രത്തിൽ നിന്നും താലപ്പൊലി. 11ന് അത്താഴപൂജ. നാളെ പ്രഭാത പൂജകളെ തുടർന്ന് 11.30 മുതൽ പ്രസാദ ഊട്ട് 6.30ന് വിശേഷാൽ ദീപാരാധന. 7.15ന് ഓട്ടൻതുള്ളൽ, 9ന് നടയടയ്ക്കൽ.