പുത്തൻകുരിശ്:സി.പി.എം പുത്തൻകുരിശ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മതസൗഹാർദ റാലിയും പൊതുസമ്മേളനവും നടത്തി. പട്ടികജാതി ക്ഷേമസമിതി സംസ്ഥാന കമ്മിറ്റിയംഗം വി.കെ അയ്യപ്പൻ ഉദ്ഘാടനം ചെയ്തു. എം.എം തങ്കച്ചൻ അദ്ധ്യക്ഷനായി. പി.ടി അജിത്, എം.എ ദാസൻ എന്നിവർ സംസാരിച്ചു.